മ​ന്ത്രി മാ​പ്പ് പ​റ​യ​ണം: കെ​സി​വൈ​എം
Wednesday, August 17, 2022 11:04 PM IST
കൊ​ല്ലം: ​നി​ല​നി​ൽ​പ്പി​നാ​യി സ​മ​രം ചെ​യ്യു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​പ​മാ​നി​ക്കു​ന്ന നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ചു മ​ന്ത്രി അ​ഹ​മ്മ​ദ്‌ ദേ​വ​ർ​കോ​വി​ൽ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കെ​സി​വൈ​എം കൊ​ല്ലം രൂ​പ​ത ആ​വ​ശ്യ​പ്പെ​ട്ടു.
വി​ഴി​ഞ്ഞ​ത്ത് സ​മ​രം ചെ​യ്യു​ന്ന​ത് പു​റ​ത്ത് നി​ന്നു​ള്ള​വ​രാ​ണ് എ​ന്ന പ്ര​സ്താ​വ​ന മ​ത്സ്യ​തൊ​ഴി​ലാ​ളി സ​മ​ര​ത്തെ അ​പ​ഹ​സി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്. സ്വ​ന്തം കി​ട​പ്പാ​ടം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി രാ​വും പ​ക​ലും സ​മ​രം ചെ​യ്യു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ന്റെ അ​ടി​സ്ഥാ​ന​പ്ര​ശ്ന​ങ്ങ​ൾ മ​ന​സാ​ക്കാ​ൻ ശ്ര​മി​ക്കാ​തെ അ​വാ​സ്ത​വ​വും ആ​ക്ഷേ​പ​ക​ര​വു​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി ജ​ന​കീ​യ സ​മ​ര​ത്തെ താ​റ​ടി​ച്ചു കാ​ണി​ക്കാ​നാ​ണ് മ​ന്ത്രി ശ്ര​മി​ച്ച​ത്. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സം​സ്ഥാ​ന മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ചു മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യ​ണം എ​ന്ന് കെ​സി​വൈ​എം കൊ​ല്ലം രൂ​പ​ത ആ​വ​ശ്യ​പ്പെ​ടു​ന്നു. അ​ല്ലാ​ത്ത പ​ക്ഷം മ​ന്ത്രി​യ്‌​ക്കെ​തി​രെ സ​മ​ര​പ​രി​പാ​ടി​ക​ളെ പ​റ്റി ആ​ലോ​ചി​ക്കേ​ണ്ടി വ​രു​മെ​ന്ന് കെ​സി​വൈ​എം കൊ​ല്ലം രൂ​പ​താ പ്ര​സി​ഡ​ന്‍റ് കി​ര​ൺ ക്രി​സ്റ്റ​ഫ​ർ പ്ര​തി​ഷേ​ധ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
രൂ​പ​താ ആ​സ്ഥാ​ന​ത്ത് കൂ​ടി​യ പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ.​ബി​ന്നി മാ​നു​വ​ൽ, രൂ​പ​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ധി​ൻ എ​ഡ്വേ​ർ​ഡ്, കെ​സി​വൈ​എം മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ഡ്വേ​ർ​ഡ് രാ​ജു, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​ലി​ൻ ഡേ​വി​ഡ്, രൂ​പ​താ സ​മി​തി അം​ഗ​ങ്ങ​ളാ​യ മാ​നു​വ​ൽ, മ​രി​യ, അ​മ​ൽ, ബ്രൂ​ട്ട​സ്, ജി​ജി മോ​ൾ, എ​ലി​സ​ബ​ത്ത്, ഷീ​നു, ആ​ഷ്‌​ലി​ൻ, വി​ജി​ത, പ്ര​ബു​ൽ, രൂ​പ​താ ട്ര​ഷ​റ​ർ അ​ല​ക്സ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.