ക​ർ​ഷ​കദി​നം ആ​ച​രി​ച്ചു
Thursday, August 18, 2022 11:04 PM IST
ച​വ​റ: കോ​വി​ൽ​ത്തോ​ട്ടം ലൂ​ർ​ദ് മാ​താ എ​ച്ച് എ​സ് എ​സി​ലെ എ​ൻ എ​സ് എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ദി​നം ആ​ച​രി​ച്ചു.
മാ​ന​വ​രാ​ശി​യു​ടെ നി​ല​നി​ൽ​പ്പി​നാ​യി പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ക​യും മ​ണ്ണി​ന്‍റെ കാ​വ​ലാ​ളും ന​മ്മു​ടെ അ​ന്ന​ദാതാവു​മാ​യ ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ക​യും പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​പ്പ​റ്റി​യു​ള്ള ക്ലാ​സ് ന​ട​ത്തി.
മേ​ക്കാ​ട് ഹ​രി​ത ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​രാ​യ ശ്രീ​മം​ഗ​ല​ത്ത് ഭാ​സ്ക്ക​ര​പി​ള​ള, മു​ല്ല​ക്ക​ൽ ജോ​സ​ഫ് (പ്ര​സാ​ദ്) എ​ന്നി​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ റ​വ.​സി​സ്റ്റ​ർ സി​ന്ധ്യാ മേ​രി, എ​ൻ എ​സ് എ​സ് യൂ​ണി​റ്റ് ഉ​പദേശ​ക സ​മി​തി അം​ഗം യോ​ഹ​ന്നാ​ൻ ആ​ൻ​റ​ണി, പ്രോ​ഗ്രാം ഓ​ഫീ​സ​ർ രാ​ജി രാ​ജ​ഗോ​പാ​ൽ , ജോ​സ്നാ മേ​രി നെ​ൽ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ർ​ഷ​ക​ർ അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ങ്കു​വെ​ച്ചു.