കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
1572299
Wednesday, July 2, 2025 11:18 PM IST
ചവറ : കാണാതായ വയോധികയെ ഒഴിഞ്ഞ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നീണ്ടകര എ എം സി മുക്ക് തെറ്റിക്കാട്ട് വീട്ടിൽ ബാബുവിന്റെ ഭാര്യ തങ്കമ്മ (71) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ 22 മുതൽ ഇവരെ കാണാതായിരുന്നു. പോലീസിൽ പരാതി നൽകി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.
ചവറ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ വീടിന് സമീപത്തു നിന്നും അല്പം മാറിയുള്ള പുരയിടത്തിൽ വയോധിക എന്തിനു പോയിയെന്ന് അറിയില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകുയെന്ന് പോലീസ് പറഞ്ഞു. മക്കൾ: സുമേഷ്, സുരേഷ്, സുധീഷ് മരുമക്കൾ : ബിന്ദു, ഗ്രീഷ്മ.