വിദ്യാഭ്യാസ ലോൺമേള സംഘടിപ്പിച്ചു
1572233
Wednesday, July 2, 2025 6:23 AM IST
കൊട്ടാരക്കര : എസ്ബിഐയുടെ 70-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി റാസ്മെക് കൊട്ടാരക്കര ലോൺ സെന്റർ വിദ്യാഭ്യാസ ലോൺമേള സംഘടിപ്പിച്ചു.
പരിപാടിയിൽ 70 വിദ്യാർഥികൾക്ക് ബാങ്ക് നൽകിയ വിദ്യാഭ്യാസ വായ്പയുടെ അംഗീകാര പത്രങ്ങൾ വിതരണം ചെയ്തു. ചടങ്ങ് അസി.ജനറൽ മാനേജർ ജി.രഞ്ചൻ അധ്യക്ഷത വഹിച്ചു. ചീഫ് മാനേജർമാരായ ആർ.കൃഷ്ണകുമാർ, കെ.എസ്.പ്രമോദ് എന്നിവർ പങ്കെടുത്തു.