കാർ ഇടിച്ച് യുവാവ് മരിച്ചു
1571992
Tuesday, July 1, 2025 10:13 PM IST
കൊട്ടാരക്കര: റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവാവ് കാർ ഇടിച്ച് മരിച്ചു. ഇന്നലെ രാത്രി 8.30 ഓടെ വാളകം ബദനി ജംഗ്ഷനിലായിരുന്നു അപകടം. വാളകം ആലുവിള വീട്ടിൽ പാപ്പച്ചന്റെ മകൻ പ്രദീപ് പാപ്പച്ചൻ(45) ആണ് മരണപ്പെട്ടത്. വെൽഡിംഗ് തൊഴിലാളിയായിരുന്നു.
റോഡിന്റെ മറുവശത്തുനിന്നിരുന്ന സുഹൃത്തിനെ കാണുവാൻ വേണ്ടി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ എതിരെ വന്ന ഉഴവൂർ സ്വദേശിയുടെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അവിവാഹിതനാണ്. മാതാവ്: എലികുട്ടി. സഹോദരൻ: സജീവ്.