പ​ര​വൂ​ർ : പൂ​ത​ക്കു​ളം ഈ​ഴം​വി​ള ഭ​ദ്ര​കാ​ളീ ദേ​വീ ക്ഷേ​ത്ര​ത്തി​ൽ അ​ഷ്ട​ബ​ന്ധ ന​വീ​ക​ര​ണ​വും പു​നഃ പ്ര​തി​ഷ്ഠാ വാ​ർ​ഷി​ക​വും ഇ​ന്ന് ന​ട​ക്കും.​ക്ഷേ​ത്രം ത​ന്ത്രി ചെ​ങ്ങ​ന്നൂ​ർ താ​ഴ്മ​ൺ മ​ഠം ക​ണ്ഠ​ര​ര് രാ​ജീ​വ​ര​ര് ത​ന്ത്രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വത്തി​ലും ക്ഷേ​ത്രം മേ​ൽ​ശാ​ന്തി എം.​കെ .സോ​മ​ൻ ശാ​ന്തി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലു​മാ​ണ് പൂ​ജാ​ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്.

രാ​വി​ലെ ആ​റി​ന്് ഗ​ണ​പ​തി ഹോ​മം, 7.16നും 7.46ന​കം അ​ഷ്ട​ബ​ന്ധ ക​ല​ശം, തു​ട​ർ​ന്ന് ക​ല​ശാ​ഭി​ഷേ​കം, ക​ല​ശ​പൂ​ജ, ഉച്ചയ്ക്ക് 12.30ന് ​അ​ന്ന​ദാ​നം.വൈ​കു​ന്നേ​രം ആ​റി​ന് ശീ​വേ​ലി എ​ഴു​ന്നെ​ള്ള​ത്ത്,6.45 ദീ​പാ​രാ​ധ​ന,7.30ന് ​അ​ത്താ​ഴ​പൂ​ജ, മം​ഗ​ള​പൂ​ജ.