കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റയാൾ മരിച്ചു
1571473
Monday, June 30, 2025 12:08 AM IST
പുനലൂർ: കെഎസ്ആർടിസി ബസ് കാലിലൂടെ കയറിയിറങ്ങി ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. പുനലൂർ പേപ്പർമിൽ കാഞ്ഞിരമല പുത്തൻപുരയിൽ വീട്ടിൽ മുരുകേശൻ (56) ആണ് മരിച്ചത്.
പുനലൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനാണ്. കഴിഞ്ഞ 19ന് രാവിലെ എട്ടരയോടെ പുനലൂർ ബസ് ഡിപ്പോയിലെ പ്രവേശന കവാടത്തിലായിരുന്നു അപകടം. പുനലൂർ ഡിപ്പോയിയിലേക്ക് ബസ് കയറുമ്പോൾ മലയോര ഹൈവേയുടെ വശത്ത് കൂടി നടന്നുവരികയായിരുന്ന മുരുകേശനെ ഇടിച്ചിട്ട ബസ് ഇടത് കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. ഭാര്യ: സുനിത.