എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
1571297
Sunday, June 29, 2025 6:09 AM IST
കൊല്ലം : കഞ്ചാവും എംഡിഎംഎയുമായി യുവാവിനെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരുവ കാഞ്ഞാവള്ളി ചേരിയിൽ തിനവിള തെക്കതിൽ നവീൻ (24) ആണ് ആൽത്തറമൂട് ജംഗ്ഷന് സമീപം ശക്തികുളങ്ങര എസ്ഐ ശബ്നയുടെ പിടിയിലായത്.
29 ഗ്രാം കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയും നവീനിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്ന കേരള പോലീസിന്റെ യോദ്ധാവ് ആപ്ലിക്കേഷൻ വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ശക്തികുളങ്ങരയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിതരണം ചെയ്തു വന്നിരുന്ന നവീനെ ഒരാഴ്ചയായി ശക്തികുളങ്ങര പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. 29 ഗ്രാം കഞ്ചാവ് അഞ്ച് പൊതികളിലായും എംഡി എം എ മൂന്നു പൊതികളിലായും ആണ് പ്രതി സൂക്ഷിച്ചിരുന്നത്.