പു​ന​ലൂ​ർ : സെ​ന്‍റ് ഗൊ​രേ​റ്റി ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ വി​മു​ക്തി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രിവി​രു​ദ്ധ​ദി​നം ആ​ച​രി​ച്ചു. ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക അ​സം​ബ്ലി​യി​ൽ സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പു​ഷ്പ​മ്മ മു​ഖ്യ​മ​ന്ത്രി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി.

വി​മു​ക്തി ക്ല​ബ്‌ ലീ​ഡ​ർ മാ​ള​വി​ക ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. തു​ട​ർ​ന്ന് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ല​ഹ​രിവി​രു​ദ്ധ പ​രി​പാ​ടി​ക​ൾ ഹെ​ഡ്മി​സ്ട്ര​സ് പു​ഷ്പ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ ക്ല​ബ്‌ ക​ൺ​വീ​ന​ർ മ​നേ​ഷ് , ഡെ​പ്യൂ​ട്ടി ഹെ​ഡ്മി​സ്ട്ര​സ് എ​സ്. ഷീ​ന , വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി സാ​ന്‍റാ മ​രി​യ അ​ല​ക്സ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​രീ​രി​ക മാ​ന​സി​ക സ​മ്മ​ർ​ദം ല​ഘൂ​ക​രി​ക്കു​വാ​നാ​യി സ്കൂ​ൾ കാ​യി​ക അ​ധ്യാ​പ​ക​രാ​യ ജ​യ​ച​ന്ദ്ര​ൻ ,ബീ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സൂം​ബ ഡാ​ൻ​സ് അ​വ​ത​രി​പ്പി​ച്ചു.
ബോ​ധ​വ​ത്കര​ണ ക്ലാ​സി​ൽ പു​ന​ലൂ​ർ ജ​ന​മൈ​ത്രി എ​എ​സ്ഐ ആ​ശ​ദേ​വി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്കര​ണം ന​ൽ​കി.

എ​ൻ​സി​സി , ജെ ​ആ​ർ സി,​വി​മു​ക്തി ക്ല​ബ്‌ അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ല​ഹ​രി വി​രു​ദ്ധ റാ​ലി​യും ല​ഹ​രി​ക്കെ​തി​രേ ഒ​പ്പ് ശേ​ഖ​ര​ണ​വും ന​ട​ന്നു.