സ്കൂൾ പാർലമെന്റ് സംഘടിപ്പിച്ചു
1570755
Friday, June 27, 2025 6:07 AM IST
പുനലൂർ : വിദ്യാർഥികളിൽ ജനാധിപത്യ മൂല്യങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി മരുതമൺപള്ളി മാർ ബസേലിയോസ് സീനിയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പാർലമെന്റ് സംഘടിപ്പിച്ചുവിവിധ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് നിഷ്പക്ഷവും ജനാധിപത്യപരമായും നടന്നു.
നാമനിർദേശ പത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, പ്രചാരണം, തെരഞ്ഞെടുപ്പ്, ഫലപ്രഖ്യാപനം, എന്നിവയെല്ലാം കുട്ടികൾക്ക് ഉത്സാഹം പകരുന്ന അനുഭവമായി.
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയികളായവരെ സ്കൂൾ മാനേജർ ഫാ. നിജോ കൊല്ല െ ന്റ തെക്കേതിൽ സ്കൂൾ പ്രിൻസിപ്പൽ ഫ്രാൻസിസ് സാലസ് , അധ്യാപകർ എന്നിവർ അനുമോദിച്ചു.