കാറ്റിൽ വീണ മരം മാറ്റുന്നില്ല; പള്ളിയിലേക്കുള്ള വഴി തടസപ്പെട്ടു
1571289
Sunday, June 29, 2025 5:57 AM IST
ചാത്തന്നൂർ :കാറ്റിലും മഴയിലും ഒടിഞ്ഞ് വീണ മരം നീക്കം ചെയ്യാത്തതിനാൽ പളളിയിലേക്കുള്ള വഴി തടസപ്പെട്ടു. ദേശീയപാതയോരത്ത് ചാത്തന്നൂർ സ്പിന്നിംഗ് മിൽ ജംഗ്ഷനിലുള്ള സാൽവേഷൻ ആർമി പളളിയ്ക്ക് മുന്നിലാണ് രണ്ടാഴ്ചയിലേറെയായി കുറ്റൻ മരം ഒടിഞ്ഞ് വീണ് കിടക്കുന്നത്.
മരത്തിന്റെ കമ്പുകളും ശിഖരങ്ങളും പള്ളിയുടെ ഗേറ്റിന് മുന്നിൽ കിടക്കുന്നത് കാരണം പള്ളിയിലേക്കുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്.അധികൃതരോട് വിവരം പറഞ്ഞെങ്കിലും മരം മാറ്റാൻ ആരും തയാറായിട്ടില്ല.