കൊ​ല്ലം: ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി ബി​ഷ​പ് ബെ​ൻ​സി​ഗ​ർ ആ​ശു​പ​ത്രി​യി​ൽ ല​ഹ​രി​ക്കെ​തി​രേ പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു.

എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​സ്. ആ​ർ. ഷെ​റി​ൻ രാ​ജ് ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. സെ ​നോ ടു ​ഡ്ര​ഗ്സ്, സെ ​എ​സ് ടു ​ലൈ​ഫ് എ​ന്ന പ്ര​മേ​യ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ക്ലാ​സി​ൽ, ല​ഹ​രി ഉ​പ​യോ​ഗം വ്യ​ക്തി​ക​ളി​ലും കു​ടും​ബ​ങ്ങ​ളി​ലും സ​മൂ​ഹ​ത്തി​ലു​മു​ണ്ടാ​ക്കു​ന്ന ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചും പു​തി​യ ല​ഹ​രി ത​രം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ ബ്രി​ട്ടോ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ. ജീ​നാ, നേ​ഴ്സി​ങ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ . സി​ർ​ളാ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ജി. മോ​ഹ​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ടി.​ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, ന​ഴ്സു​മാ​ർ, രോ​ഗി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് ന​ട​ന്ന ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും ല​ഹ​രി​മു​ക്ത​മാ​യ ജീ​വി​തം ന​യി​ക്കാ​നും, മ​റ്റു​ള്ള​വ​രെ അ​തി​ലേ​ക്ക് പ്രേ​രി​പ്പി​ക്കാ​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്തു. ല​ഹ​രി​മു​ക്ത​മാ​യ ഒ​രു സ​മൂ​ഹ​ത്തി​നാ​യി എ​ല്ലാ​വ​രും ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി.