ലഹരിവിരുദ്ധ സന്ദേശവുമായി കളിയിടങ്ങളിലേക്ക്
1571027
Saturday, June 28, 2025 6:05 AM IST
ചാത്തന്നൂർ: ഉളിയനാട് കെ.പി. ഗോപാലൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. ലഹരിവിരുദ്ധ സന്ദേശവുമായി കളിയിടങ്ങളിലേക്ക് എന്ന പരിപാടിക്ക് തുടക്കം കുറിച്ചു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ശർമ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി.ബിനു അധ്യക്ഷനായിരുന്നു. സുനിൽകുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജോയിന്റ് സെക്രട്ടറി അനിൽകുമാർ, വിപേഷ്, ബിജു, ഷീജ വിശ്വംഭരൻ, ബി. തങ്കമണി എന്നിവർ പ്രസംഗിച്ചു.