കലാജാഥയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു
1570761
Friday, June 27, 2025 6:18 AM IST
ചവറ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു ശങ്കരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റ്.
വിദ്യാലയങ്ങളെയും യുവാക്കളെയും സമൂഹത്തെയും ലഹരി എന്ന മഹാവിപത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി ലഹരി വിരുദ്ധ സന്ദേശം ഉയർത്തി കലാജാഥയും, ഫ്ലാഷ് മോബും, ഓഫീസുകളിലും, വീടുകളിലും, പൊതു ഇടങ്ങളിലും ലഹരിക്കെതിരെ സ്റ്റിക്കർ പതിച്ചു കൊണ്ടും ഉള്ള വിവിധ പരിപാടികൾക്ക് തുടക്കമായി.
ചവറ ബി ജെ എം ഗവ.കോളജ് , ശങ്കരമംഗലം ജംഗ്ഷൻ, ടൈറ്റാനിയം ജംഗ്ഷൻ, സ്കൂൾ ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിപാടികൾ. ബി ജെഎം കോളജ് പ്രിൻസിപ്പൽ ഡോ.ജോളി ബോസ്,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഗോപകുമാർ ,
ചവറ എസ് എച്ച് ഒഎം .ഷാജഹാൻ, സബ് ഇൻസ്പെക്ടർ അസരീഫ് ഷെഫീക്ക്, സ്കൂൾ പ്രഥമ അധ്യാപിക എലിസബത്ത് ഉമ്മൻ, ഐ .ജിജി , രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.