കു​ള​ത്തൂപ്പു​ഴ: കാ​ർ​മ​ൽ ഗി​രി സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ​ല​ഹ​രി  വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ന്നു.  സ്കൂ​ൾ ബ​ർ​സാ​ർ ഫാ. ​ജോ​ഷ്വാ കൊ​ച്ചു​വി​ള​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം ന​ൽ​കി. ‘ഒ​രി​ക്ക​ൽ അ​റി​യാ​തെ അ​ക​പ്പെ​ട്ടു​പോ​യാ​ൽ ല​ഹ​രി​യു​ടെ ക​രാ​ള ഹ​സ്ത​ങ്ങ​ൾ മ​നു​ഷ്യ ജീ​വ​നെ പി​ടി​ച്ചു മു​റു​ക്കി അ​തു​വ​ഴി  കു​ടും​ബ​ത്തി െന്‍റ​യും സ​മൂ​ഹ​ത്തി െന്‍റ​യും നി​ത്യ നാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ അ​തി​നെ​തി​രെ ജാ​ഗ​രൂ​ക​രാ​യി​രി​ക്ക​ണ​മെ​ന്നും ​ഫാ. ജോ​ഷ്വാ കൊ​ച്ചു​വി​ള​യി​ൽ പറഞ്ഞു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ  ഷാ​ലി സേ​വ്യ​ർ ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ൽ ഐ​ക്യ​ത്തി െന്‍റ ച​ങ്ങ​ല തീർത്തു.

കൊ​ട്ടി​യം : ല​ഹ​രിവി​രു​ദ്ധ ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ത്യ​സ​ഹാ​യ മാ​താ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.

കൊ​ട്ടി​യം സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജോ​യി ജോ​സ​ഫ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി​സ്റ്റ് ജെ​ഫ​റി ഫെ​ർ​ഡി​നാ​ന്‍റ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ നോ​മാ മേ​രി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റോ​ജാ മേ​രി, അ​ക്കാ​ദ​മി​ക് കോ​ർ​ഡി​നേ​റ്റ​ർ ഐ​റി​ൻ മേ​രി,സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ര​ഞ്ജി​നി എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

പ​ര​വൂ​ർ : എ​സ്എ​ൻ വിജിഎ​ച്ച് എ​സി​ൽ അ​ന്താ​രാ​ഷ്‌ട്ര ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം ആ​ഘോ​ഷി​ച്ചു. സൈ​ക്കോ സോ​ഷ്യ​ൽ കൗ​ൺ​സി​ല​ർ​വി​ന്നി​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ​ക്കാ​യി പോ​ക്സോ, ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം എ​ന്നി​വ​യ്ക്കെ​തി​രെ ക്ലാ​സ് ന​ട​ന്നു.

എ​സ്പി​സി കേ​ഡ​റ്റു​ക​ൾ മ​റ്റു കു​ട്ടി​ക​ൾ​ക്കാ​യി ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ, ചി​ത്ര​ര​ച​ന, മ​നു​ഷ്യ​ച​ങ്ങ​ല,പോ​സ്റ്റ​ർ നി​ർ​മാ​ണം, പ്ര​ദ​ർ​ശ​നം, എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. പ്ര​ഥ​മാ​ധ്യാ​പി​ക എ​സ്. പ്രീ​ത, അ​ധ്യാ​പി​ക​മാ​രാ​യ ക​ർ​മ​രാ​ജേ​ന്ദ്ര​ൻ, സ​രി​ഗ. എ​സ്. ഉ​ണ്ണി​ത്താ​ൻ, എ​സ്. ശ്രീ​തു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചാ​ത്ത​ന്നൂ​ർ : ന​ട​യ്ക്ക​ൽ ഗാ​ന്ധി​ജി ആ​ർ​ട്സ് സ്പോ​ർ​ട്സ് ക്ല​ബ് ആ​ന്‍റ് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​ല​ഹ​രി​വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു.​ലൈ​ബ്ര​റി നേ​തൃ​സ​മി​തി ക​ൺ​വീ​ന​ർ കെ. ​മു​ര​ളീ​ധ​ര​കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി.​വി. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ല​ഹ​രി​വി​രു​ദ്ധ ക്ലാ​സ് പ്രി​യ​ങ്ക ന​യി​ച്ചു. തു​ട​ർ​ന്ന് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ത്തു. ഗി​രീ​ഷ്കു​മാ​ർ ന​ട​യ്‌​ക്ക​ൽ, സ്മി​ത, ര​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.