കൊ​ട്ടി​യം:​സു​നാ​മി ഫ്ലാ​റ്റി​ന്‍റെ സ്റ്റെ​യ​ർ​കെ​യ്സി​ന് അ​ടി​യി​ൽ ആ​രും കാ​ണാ​ത്ത രീ​തി​യി​ൽ ചെ​ടി​ച്ച​ട്ടി​യി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ യു​വാ​വ് ഇ​ര​വി​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.​ഇ​ര​വി​പു​രം വ​ള്ള​ക്ക​ട​വ് സു​നാ​മി ഫ്ലാ​റ്റി​ൽ ശ്യാം​ലാ​ൽ (32)ആ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടുമാ​സമാ​യ നാ​ല് ചെ​ടി​ക​ളും മൂ​ന്ന് വ​ലി​യ ചെ​ടി​ക​ളും ഒ​രു ചെ​റി​യ ചെ​ടി​യു​മാ​ണ് ഇ​യാ​ൾ​ വ​ള​ർ​ത്തി​യ​ത്.

സ്റ്റെ​യ​ർ​കേ​സി​ന്‍റെ അ​ടി​യി​ൽ ആ​യ​തി​നാ​ൽ മ​റ്റു​ള്ള​വ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്നി​ല്ല.​ഇ​ര​വി​പു​രം വ​ള്ള​ക്ക​ട​വ് കാ​രു​ണ്യ​തീ​രം തു​ട​ങ്ങി​യ സു​നാ​മി ഫ്ലാ​റ്റുക​ളി​ൽ നി​ന്നും ക​ഞ്ചാ​വ് സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ ഇ​ര​വി​പു​രം പോ​ലീ​സി​ന് ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി​യും യു​വാ​വും ക​സ്റ്റ​ഡിയി​ലാ​യ​ത്.​

ഇ​ര​വി​പു​രം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ രാ​ജ്മോ​ഹ​ൻ, സി​പി​ഒ അ​നീ​ഷ്,സ ​ജി​ൻ, സു​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.