കാണാതായ വിദ്യാർഥിനിയെ റെയിൽവേയുടെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി
1570810
Friday, June 27, 2025 10:35 PM IST
കൊല്ലം: കാണാതായ പ്ലസ്ടു വിദ്യാർഥിനിയെ വീടിനു സമീപം റെയിൽവേയുടെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ മണ്ണാമല ഐരാറ്റത്ത് തെക്കതിൽ സുരേഷ് - സനൂജ ദമ്പതികളുടെ മകൾ നന്ദ സുരേഷ് (17) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരമാണ് നന്ദയെ കാണാതായത്. അന്നുതന്നെ പിതാവ് പോലിസിൽ വിവരം അറിയിച്ചിരുന്നു. തുടർന്ന് ഇന്നലെ നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
റെയിൽവേ ട്രാക്കിന് സമീപത്തെ ഉയർന്ന പ്രദേശത്തുള്ള വഴിയിലൂടെ നടന്നുപോകുമ്പോൾ താഴേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ ശരീരത്തിൽ വീഴ്ചയിലുണ്ടായ പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലിസ് അറിയിച്ചു.