വൈഎംസിഎ പ്രസ്ഥാനത്തിന്റെ മതേതര കാഴ്ചപ്പാടോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം: ഡോ.യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്
1571298
Sunday, June 29, 2025 6:09 AM IST
അഞ്ചല്‍: വൈഎംസിഎ പുനലൂര്‍ സബ് റീജണൽ പ്രവര്‍ത്തനോദ്ഘാടനം മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ ഭദ്രാസനാധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് നിര്‍വഹിച്ചു.
രണ്ടു നൂറ്റാണ്ടായി ആഗോളതലത്തില്‍ വൈഎംസിഎ പ്രസ്ഥാനം മതേതര കാഴ്ചപ്പാടോടെ സമൂഹത്തിന്റെ സമസ്ത മേഖലകളിലും കാഴ്ചവെക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമെന്നും സ്വാതന്ത്ര്യാനന്തരം ആധുനിക ഭാരതം കെട്ടിപ്പിടിക്കുന്നതില്‍ അന്നത്തെ ദേശീയ നേതാക്കളോടൊപ്പം വഹിച്ച പങ്കും എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ജനറല്‍ സെക്രട്ടറി എന്‍.വി.എല്‍ദോ മുഖ്യപ്രഭാഷണവും മലങ്കര കത്തോലിക്ക സഭ അഞ്ചല്‍ വൈദീക ജില്ല വികാരി ഫാ. ബോവസ് മാത്യു അനുഗ്രഹ പ്രഭാഷണവും നടത്തി. ചെയര്മാന് ഡോ.ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. ആക്ഷന്‍ പ്ലാന്‍ പ്രകാശനം നാഷണല്‍ എക്സിക്യൂട്ടീവ് മുന്‍ അംഗം കെ.ഒ. രാജുക്കുട്ടി നിര്‍വഹിച്ചു.
സെന്റ് ജോണ്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.കെ.വി. തോമസ്കുട്ടി, എക്യുമെനിക്കല്‍ സെന്റര്‍ ചെയര്മാന് എല്‍.തങ്കച്ചന്, അഞ്ചല്‍ വൈഎംസിഎ പ്രസിഡന്റ് എം.കെ.മാമച്ചന് മുതലാളി,ജനറല്‍ കണ്‍വീനര്‍ ഷിബു.കെ. ജോര്‍ജ്,വൈസ് ചെയര്മാന് ബിനു.കെ. ജോണ്‍, മുന്‍ സബ് റീജന്‍ ചെയര്മാന്മാരായ പി.എ.സജിമോന്‍,
ജോര്‍ജ് വര്‍ഗീസ്,എല്‍.ബാബു ബോബി.ഇ.ചെറിയാന്,കെ.ബാബുക്കുട്ടി,സി.പി. ശാമുവേല്‍,സഖറിയ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.കേരള റീജണൽ വിവിധ ബോര്‍ഡുകളിലേക്ക് തെരഞ്ഞെടുത്ത ഭാരവാഹികളെ യോഗത്തില്‍ അനുമോദിച്ചു.