കൊ​ല്ലം : ക​ള​ക്‌ടറേ​റ്റി​ലെ പാ​ർ​ക്കിം​ഗ് പ്ര​ശ്നം വ​ള​രെ രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​ത് പ​രി​ഹ​രി​ക്കാ​ൻ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി മു​മ്പാ​കെ ക്വ​യി​ലോ​ൺ ലോ​യേ​ഴ്സ് ക്ല​ബ് നി​യ​മ​ ന​ട​പ​ടി തു​ട​ങ്ങി. ക​ള​ക്‌ടറേ​റ്റി​നു​ള്ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ച​പ്പു​ച​വ​റു​ക​ളും കെ​ട്ടി​ട നി​ർ​മാ​ണ അ​വ​ശി​ഷ്‌ടങ്ങ​ളും നീ​ക്കം ചെ​യ്യാ​തെ സ്ഥ​ലം ന​ഷ്‌ടപ്പെ​ടു​ത്തി വ​രി​ക​യാ​ണ്.

ഇ​തൊ​ക്കെ​യും വൃ​ത്തി​യാ​ക്കി​യാ​ൽ പാ​ർ​ക്കിം​ഗി​ന് കൂ​ടു​ത​ൽ സ്ഥ​ലം ല​ഭ്യ​മാ​കു​ന്ന​താ​ണ്. കൂ​ടാ​തെ ക​ള​ക്‌ടറേ​റ്റി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും കോ​ട​തി ജീ​വ​ന​ക്കാ​ർ​ക്കും അ​ഭി​ഭാ​ഷ​ക​ർ​ക്കും വാ​ഹ​ന ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യ വെ​ഹി​ക്കി​ൾ പാ​സ് ന​ൽ​കാ​ൻ ക​ള​ക്‌ടറെ നി​ർ​ദേശി​ക്ക​ണ​മെ​ന്നും പാ​സ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ ക​ള​ക്‌ടറേ​റ്റി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് നി​രോ​ധി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​ന്ന​യി​ച്ചു.

ജൂ​ഡീ​ഷ​ൽ ഓ​ഫീ​സ​ർ​മാ​ർ, അ​ഭി​ഭാ​ഷ​ക​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​ങ്ങ​നെ പ്ര​ത്യേ​കം പാ​ർ​ക്കിം​ഗ് ഏ​രി​യ തി​രി​ച്ചി​ട​ണം. ജി​ല്ലാ ക​ള​ക്ട​ർ ഇ​തി​നാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ക്വ​യി​ലോ​ൺ ലോ​യേ​ഴ്സ് ക്ല​ബി​ന് വേ​ണ്ടി സെ​ക്ര​ട്ട​റി അ​ഡ്വ .ബി​നോ​യ് ബാ​ൽ, കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ൻ മു​ൻ സെ​ക്ര​ട്ട​റി അ​ഡ്വ .മ​നോ​ജ് ശ്രീ​ധ​ർ എ​ന്നി​വ​ർ അ​ഡ്വ .ബോ​റി​സ് പോ​ൾ, അ​ഡ്വ .സാ​ജ​ൻ സേ​വ്യ​ർ എ​ന്നി​വ​ർ മു​ഖേ​ന​യാ​ണ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.

ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കൊ​ല്ലം ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി / സ​ബ് ജ​ഡ്ജ് ഡോ. ​അ​മൃ​ത, ജി​ല്ലാ ക​ള​ക്‌ടർ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂട്ടീ​വ് എ​ൻ​ജി​നിയ​ർ, ക​ള​ക്‌ടറേ​റ്റി​ലെ ഹു​സൂ​ർ ശി​ര​സ്ത​ദാ​ർ എ​ന്നി​വ​ർ​ക്ക് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ച്ചു.