ബാസ്ക്കറ്റ് ബോൾ മത്സരം; കേരളപുരം സെന്റ് വിൻസന്റ് സ്കൂളിന് മിന്നും ജയം
1571301
Sunday, June 29, 2025 6:09 AM IST
കേരളപുരം: തിരുവനന്തപുരത്ത് നടന്ന സി ഐ എസ് സി ഇ സോൺ എയുടെ ബാസ്ക്കറ്റ് ബോൾ മത്സരത്തിൽ കേരളപുരം സെന്റ് വിൻസന്റ് സ്കൂൾ വിജയിച്ചു.
17 വയസിലും 14 വയസിലും താഴെയുള്ള ആൺകുട്ടികളുടെ ഇരു വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി വിന്നേഴ്സായ സെന്റ് വിൻസന്റ് സ്കൂൾ, 17 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തോടെ റണ്ണർ അപ്പായി.
വിജയികളായ ചാമ്പ്യൻമാരേയും പരിശീലനം നൽകിയ കോച്ചുകളെയും പ്രിൻസിപ്പൽ ഫാ. ജോണി കോയിക്കര അനുമോദിച്ചു.