പുറ്റിംഗൽ ദുരന്ത കേസ്; കോടതി നാളെ പരിഗണിക്കും
1571288
Sunday, June 29, 2025 5:57 AM IST
കൊല്ലം: പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്ത കേസ് ചാർജ് ജഡ്ജിയായ മൂന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് കോടതി ജഡ്ജി ആന്റണി നാളെ പരിഗണിക്കും.
കേസ് ഇന്നലെ പരിഗണനക്കെടുത്തപ്പോൾ 30-ാം പ്രതി പിടികിട്ടാപ്പുള്ളിയായ അടൂർ സ്വദേശി അനുരാജിന്റെ ഒന്നാം ജാമ്യക്കാരൻ അസുഖ ബാധിതനായി കിടക്കുന്നതിനാൽ പിഴ തുക അടയ്ക്കാൻ നിർവാഹമില്ലെന്ന് അഭിഭാഷകൻ മുഖാന്തിരം അപേക്ഷ ബോധിപ്പിച്ചു.
ഇതിന്മേൽ തുടർ നടപടി കൈക്കൊള്ളുന്നതിന് കേസ് ജൂലൈ ഏഴിനും അവധിക്ക് വച്ചു.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. ജബ്ബാർ, അഡ്വ.അമ്പിളി ജബാർ എന്നിവർ കോടതിയിൽ ഹാജരായി.