ലഹരിവിരുദ്ധ ദിനാചരണം
1570763
Friday, June 27, 2025 6:18 AM IST
കൊട്ടാരക്കര:കിഴക്കേക്കര സെന്റ് മേരീസിൽ ലഹരിവിരുദ്ധദിനാചരണ പരിപാടി നടത്തി. പ്ലക്കാർഡുകളും സന്ദേശങ്ങളുമായി കുട്ടികൾ സ്കൂളിൽ ആവേശമുണർത്തി. എൻസി സി, എസ് പി സി, സ്കൗട്ട്സ്, ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, ജെആർസി തുടങ്ങിയ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ലഹരി വിമുക്തി റാലി സംഘടിപ്പിച്ചു.
ശേഷം നടന്ന സമ്മേളനത്തിൽ കുട്ടികൾ ലഹരിക്കെതിരായ പ്രതിജ്ഞ ചൊല്ലി. പ്രിൻസിപ്പൽ ടി.ടി.ജോമി, ഹെഡ്മാസ്റ്റർ ടി .രാജു, ബർസർ ഫാ .ഗീവർഗീസ് എഴിയത്ത്,കോർഡിനേറ്റർ ഫാ.ലിജു തോമസ് ഭട്ടശേരിൽ എന്നിവർ പ്രസംഗിച്ചു.
സ്റ്റാഫ് സെക്രട്ടറിമാരായ ബിനിൽ ജോൺ, ലിജി സാമുവൽ എന്നിവർ സന്ദേശം നൽകി. അധ്യാപകരായ സി. എ. സൈമൺ,അനീഷ് കെ എബ്രഹാം, റോസ് മേരി, കോശി കെ ബാബു, ഷാജിമോൻ എന്നിവർ നേതൃത്വം നൽകി.
അഞ്ചല്‍ : അലയമണ്‍ സര്‍ക്കാര്‍ ന്യൂ എല്‍പി സ്കൂളില്‍ ലഹരി വിരുദ്ധദിനാചരണം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് പി. സനില്‍കുമാറിന്റെ അധ്യക്ഷതയില്‍ കൗണ്‍സിലിംഗ് വിദഗ്ധനും ലഹരി വിരുദ്ധ പ്രവര്‍ത്തകനുമായ രാജു കുറ്റിക്കാട് ബോധവല്കരണ സന്ദേശം നല്കി.
പപ്പറ്റ് ഷോയിലൂടെ കുട്ടികള്‍ക്ക് ലഹരിയുടെ ഭീകരത മനസിലാക്കി നല്‍കിയത് ശ്രദ്ധേയമായി. അലയമണ്‍ സര്‍ക്കാര്‍ ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഫ്സല് ശുചിത്വ ശീലങ്ങളെ കുറിച്ചു ബോധവല്‍ക്കരണം നടത്തി. എച്ച്എം ബി.എസ് .സീമ, റിട്ട. എസ്ഐ മുരഹരി, സീനിയര്‍ അസിസ്റ്റന്റ് ഷാഹിന, സ്റ്റഫ് സെക്രട്ടറി മറിയം എന്നിവര്‍ പ്രസംഗിച്ചു .