കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
1571031
Saturday, June 28, 2025 6:14 AM IST
കൊല്ലം: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 630 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. കൊല്ലം ഈസ്റ്റ് വൈദ്യശാലമുക്ക് എടത്തറ വീട്ടിൽ വിഷ്ണു (32), മൺട്രോതുരുത്ത് നെന്മേനി അഞ്ജലി വീട്ടിൽ കോട്ടൻ എന്ന് വിളിക്കുന്ന അർജുൻ (24) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ ആർ. രജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.