കോയിവിള വിജയൻ ജനഹൃദയങ്ങളിൽ ജീവിച്ച നേതാവ്: പി.സി.വിഷ്ണുനാഥ് എംഎൽഎ
1571284
Sunday, June 29, 2025 5:57 AM IST
ചവറ : കോയിവിള വിജയൻ ജനഹൃദയങ്ങളിൽ ജീവിച്ച നേതാവാണെന്നും വിട വാങ്ങിയിട്ട് 35 വർഷങ്ങൾ കടന്നുപോയിട്ടും അദ്ദേഹത്തിന്റെ ഓർമകൾക്ക് മങ്ങലേൽക്കാത്തത് അതുകൊണ്ടാണെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി .വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു.കോയിവിള വിജയന്റെ ചരമവാർഷികദിനത്തിൽ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി പ്രസംഗിക്കുകയായിരുന്നു വിഷ്ണുനാഥ്.
നിലമ്പൂരിലെ ആര്യാടൻ ഷൗക്കത്തിന്റെ വിജയം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് അധികാരത്തിലേറാമെന്ന ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് വിഷ്ണുനാഥ് പറഞ്ഞു.
യുഡിഎഫ് ചെയർമാൻ കളത്തിൽ ഗോപാലകൃഷ്ണപിള്ള അധ്യക്ഷനായി . ഡിസിസി പ്രസിഡന്റ്പി .രാജേന്ദ്രപ്രസാദ് , കെപിസിസി സെക്രട്ടറി പി .ജർമിയാസ്, മുൻ സിൻഡിക്കേറ്റ് മെമ്പർ സുധീർ ജേക്കബ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ വിഷ്ണു വിജയൻ, കല്ലട ഗിരീഷ്, സന്തോഷ് തുപ്പാശേരി,
യുഡിഎഫ് ചവറ നിയോജകമണ്ഡലം കൺവീനർ ജസ്റ്റിൻ ജോൺ, പന്മന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ .ജയകുമാർ, തേവലക്കര നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കോണിൽ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു