യൂസർ ഫീയുടെ മറവിലെ അനധികൃത മത്സ്യബന്ധനം നിയന്ത്രിക്കണം
1570759
Friday, June 27, 2025 6:18 AM IST
കൊല്ലം : നീണ്ടകര തുറമുഖത്ത് യൂസർ ഫീയുടെ മറവിൽ നടക്കുന്ന അനധികൃത മത്സ്യബന്ധനം നിയന്ത്രിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ കൊല്ലം ജില്ല പ്രസിഡന്റ് എസ്. സ്റ്റീഫൻ, സെക്രട്ടറി എസ്. തോബിയാസ് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
യൂസർ ഫീ യുടെ പേരിൽ മത്സ്യബന്ധനം നടത്തിവരുന്ന പുറമെ നിന്നുള്ള വള്ളങ്ങളുടെ പേരിൽ ശക്തമായ നടപടി സ്വീകരിക്കണമെ ന്ന് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.