ചാ​ത്ത​ന്നൂ​ർ: സം​സ്ഥാ​ന ഹൗ​സിം​ഗ് ബോ​ർ​ഡി െന്‍റ ചാ​ത്ത​ന്നൂ​ർ കോ​യി​പ്പാ​ട് സാ​ഫ​ല്യം ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​രെ കു​ടി​യി​റ​ക്കി ജ​പ്തി ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി ബിജെപി​ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു.​

കേ​ര​ള ഹൗ​സിം​ഗ് ബോ​ർ​ഡ്  ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സം​ഘം ഹൗ​സിം​ഗ് ബോ​ർ​ഡി െ ന്‍റ വാ​യ്പ കു​ടി​ശി​ക മു​ട​ക്കം വ​രു​ത്തി​യ കു​ടും​ബ​ങ്ങ​ളെ ജ​പ്തി ചെ​യ്തു കു​ടി​യി​റ​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​മാ​ണ് ബിജെപി ​പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ബി​ജെ​പി കോ​യി​പ്പാ​ട് വാ​ർ​ഡി​ലെ പ്ര​വ​ർ​ത്ത​ക​രും ഹൗ​സിം​ഗ് ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​യി. ഹൗ​സിം​ഗ് ബോ​ർ​ഡി​ന് വാ​യ്പാ തി​രി​ച്ച​ട​വ് കു​ടി​ശി​ക വ​രു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ബോ​ർ​ഡ് ജ​പ്തി ന​ട​പ​ടി​ക​ൾ​ക്ക് തു​നി​ഞ്ഞ​ത്. കു​ടി​ശി​ക വ​രു​ത്തി​യ ഒ​ന്പ​ത്കു​ടും​ബ​ങ്ങ​ൾ​ക്കെ​തി​രെ​യാ​യി​രു​ന്നു ന​ട​പ​ടി.

ജ​പ്തി​ന​ട​പ​ടി​ക​ൾ ത​ത്ക്കാ​ലം നി​ർ​ത്തി​വെ​യ്ക്കാ​മെ​ന്നും ആ​റ് മാ​സ​ത്തി​ന​കം കു​ടി​ശി​ക അ​ട​യ്ക്ക​ണ​മെ​ന്നും അ​റി​യി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങി പോ​യി. കോ​യി​പ്പാ​ട് വാ​ർ​ഡി​ലെ മു​ൻ പ​ഞ്ചാ​യ​ത്തം​ഗം സ​ജീ​വ് കോ​യി​പ്പാ​ട്, രാ​ധാ​കൃ​ഷ്ണ​ൻ കോ​യി​പ്പാ​ട്, ര​തീ​ഷ് കോ​യി​പ്പാ​ട്, അ​നി​ൽ​കു​മാ​ർ  എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​രോ​ധ സ​മ​രം ന​ട​ത്തി​യ​ത്.