അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്കൻഡ​റി സ്കൂ​ളി​ൽ ലോ​ക ല​ഹ​രിവി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ മ​നു​ഷ്യ മ​തി​ല്‍ തീ​ര്‍​ത്തു.

ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്കര​ണ പ്ല​ക്കാ​ര്‍​ഡു​ക​ള്‍, പോ​സ്റ്റ​റു​ക​ള്‍, ബാ​ന​റു​ക​ള്‍ എ​ന്നി​വ​യേ​ന്തി​യാ​യി​രു​ന്നു മ​ല​യോ​ര ഹൈ​വേ​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​നു​ഷ്യ മ​തി​ല്‍ ഒ​രു​ക്കി​യ​ത്. സ്പെ​ഷ​ല്‍ അ​സം​ബ്ലി​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​ത്തോ​ട് കൂ​ടി​യാ​ണ് പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്.

പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​അ​ജ​യ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ ജ​യ​ല​ക്ഷ്മി, എ​ച്ച് എം ​പി. ഹാ​ഷിം, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് പി.​കെ. സ​ന്തോ​ഷ് ലാ​ല്‍, എ​സ്ആ​ര്‍​ജി ക​ണ്‍​വീ​ന​ര്‍ പി.​എ​ന്‍. പ്ര​സീ​ദ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ര്‍. ര​മേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി .