കു​ണ്ട​റ: ക​ണ​ക്‌ട് കു​ണ്ട​റ ന​ൽ​കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഉ​മ്മ​ൻ​ചാ​ണ്ടി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് സം​വി​ധാ​യ​ക​നും ക​ലാ​സം​വി​ധാ​യ​ക​നു​മാ​യ ജ്യോ​തി​ഷ് ശ​ങ്ക​ർ അ​ർ​ഹ​നാ​യി. നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ​ക്ക് ക​ലാ​സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത പൊ​ന്മാ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക പ്ര​ശം​സ​യും നി​രൂ​പ​ക ശ്ര​ദ്ധ​യും നേ​ടി. മി​ക​ച്ച ക​ലാ​സം​വി​ധാ​യ​ക​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡും നേ​ടി​യി​ട്ടു​ണ്ട്.

പു​ര​സ്‌​കാ​രം നാ​ളെ കു​ണ്ട​റ മു​ള​വ​ന പ​വി​ത്രം ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പി.​സി .വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ ​സ​മ്മാ​നി​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ബി​പി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

പി.​സി.വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ത്ത്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ കേ​ര​ള സി​ല​ബ​സി​ൽ ഫു​ൾ എ ​പ്ല​സും സി​ബി​എ​സ്ഇ ,ഐ​സി​എ​സ്ഇ സി​ല​ബ​സു​ക​ളി​ൽ 95 ശ​ത​മാ​ന​വും അ​തി​നു മു​ക​ളി​ലും മാ​ർ​ക്ക് ല​ഭി​ച്ച 1500 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വാ​ർ​ഡ് ന​ൽ​കു​ന്നു​ണ്ട്.