ഉന്നത വിജയം നേടിയവർക്കുള്ള ദീപികയുടെ ആദരം നാളെ അഞ്ചലിൽ
1570758
Friday, June 27, 2025 6:18 AM IST
കൊല്ലം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ദീപികയും മാർത്താണ്ഡം മാർ അപ്രേം കോളജ് ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്നോളജിയും ചേർന്ന് അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നാളെ ആദരിക്കും.
എസ്എസ്എൽസിക്ക് ഒൻപത്, പത്ത് എപ്ലസ് നേടിയവർ, സിബിഎസ്ഇ - ഐസിഎസ്ഇ പത്താം ക്ലാസിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർ, പ്ലസ്ടു കേരള സിലബസിൽ അഞ്ചോ അതിലധികമോഎപ്ലസ് നേടിയവർ, സിബിഎസ്ഇ - ഐസ് സി വിഭാഗത്തിൽ 12-ാം ക്ലാസിൽ 90 ശതമാനത്തിൽ അധികം മാർക്ക് നേടിയവർ എന്നിവരെയാണ് ആദരിക്കുന്നത്.
ചടങ്ങിൽ വിദ്യാർഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകും.നാളെ രാവിലെ പത്തിന് സെന്റ് ജോൺസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി പി. എസ്. സുപാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. ദീപിക തിരുവനന്തപുരം റസിഡ ന്റ് മാനേജർ റവ. ഡോ. വർക്കി ആറ്റു പുറത്ത് കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.
സെന്റ് ജോൺസ് സ്കൂൾ ലോക്കൽ മാനേജർ ഫാ.ബോവസ് മാത്യു, കുളത്തുപ്പുഴ ബി എം ജിഎച്ച്എസ് ഹെഡ്മാസ്റ്റർ കെ. ഷാജുമോൻ, അഞ്ചൽ മേരി മാതാ പള്ളി ഇടവക വികാരി ഫാ. ജോസഫ് നാല്പതാം കുളം, സെന്റ് ജോൺസ് സ്കൂൾ പ്രിൻസിപ്പൽ മേരി പോത്തൻ, കൊട്ടാരക്കര സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ജോമി തോമസ് എന്നിവർ പ്രസംഗിക്കും.
ദീപിക പുനലൂർ ഏരിയ മാനേജർ വർഗീസ് ജോസഫ് സ്വാഗതവും, ദീപിക പുനലൂർ ലേഖകൻ അനിൽ പന്തപ്ലാവ് നന്ദിയും പറയും. രാവിലെ 9.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ആദരിക്കൽ ചടങ്ങി െ ന്റ ഭാഗമായി കരിയർ ഗൈഡൻസ് സെമിനാറും നടക്കും.