കു​ണ്ട​റ : കു​റ്റാ​ന്വേ​ഷ​ണ മി​ക​വി​നു​ള്ള സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ ഏ​റ്റു​വാ​ങ്ങി കു​ണ്ട​റ എ​സ്ഐ ​പി.​കെ. പ്ര​ദീ​പ്. നൈ​ജീ​രി​യ​ൻ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തെ പി​ടി​കൂ​ടി​യ കു​റ്റാ​ന്വേ​ഷ​ണ മി​ക​വി​നാ​ണ് അം​ഗീ​കാ​രം.

തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സ് ട്രെ​യി​നി​ംഗ് കോ​ള​ജി​ലെ മൈ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഡോ. ​ഷെ​യ്ക്ക് ദ​ർ​വേ​ഷ് സാ​ഹി​ബി​ൽ നി​ന്നും പി.​കെ. പ്ര​ദീ​പ് ബാ​ഡ്ജ് ഓ​ഫ് ഓണ​ർ ഏ​റ്റു​വാ​ങ്ങി.

നൈ​ജീ​രി​യ​ൻ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തെ പി​ടി​കൂ​ടി​യ നാ​ലം​ഗ കു​റ്റാ​ന്വേ​ഷ​ണ സം​ഘ​ത്തെ ന​യി​ച്ച​ത് പി.​കെ. പ്ര​ദീ​പ് ആ​യി​രു​ന്നു.

2023-ൽ ​ബം​ഗ്ലൂ​രി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ദ​മ്പ​തി​ക​ൾ അ​ട​ക്ക​മു​ള്ള സം​ഘ​ത്തെ പി​ടി​കൂ​ടു​ക​യും അ​വ​ർ​ക്ക് മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്ത സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ നൈ​ജീ​രി​യ​ൻ യു​വ​തി​യേയും സം​ഘ​ത്ത​ല​വനാ​യ മ​റ്റൊ​രു നൈ​ജീ​രി​യ​ക്കാ​ര​നെ​യും പ്ര​ദീ​പി െ ന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു.