വീട് മാറിക്കയറി ഗുണ്ടാ ആക്രമണം; പോലീസ് കേസെടുത്തു
1571653
Monday, June 30, 2025 6:25 AM IST
വെള്ളറട : വീട് മാറിക്കയറി ഗുണ്ടാ ആക്രമണം നടത്തി വീടിന്റെ ജനലും, കതകും ചവിട്ടി തകര്‍ത്തു 10 അംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തു.
എള്ളുവിളയില്‍ പ്രവീണിന്റെ വീടാണെന്നു കരുതി എള്ളുവിള പ്ലാങ്കാല പുത്തന്‍വീട്ടില്‍ സലിന് കുമാറി(54)ന്റെ വീട്ടിലാണു കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ പത്തംഗ സംഘത്തിന്റെ ആക്രണം.
ആക്രമണത്തില്‍ വീടിന്റെ ജനല്‍, കതക് തുടങ്ങി 25,000 രൂപയിലധികം നഷ്ടം സംഭവിച്ചിട്ടുണ്ട്. വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു കേസെടുത്തു.
ഗുണ്ടകളായ 10 അംഗ സംഘത്തെക്കുറിച്ച് ഊര്‍ജ്ജിത അന്വേഷണം നടത്തി വരികയാണെന്നും എത്രയും വേഗം പ്രതികള്‍ വലയിലാകുമെന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ് പറഞ്ഞു.