എംഎസ്എൻ കോളജിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
1571648
Monday, June 30, 2025 6:08 AM IST
ചവറ: ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ചവറ എം എസ് എൻ കോളജിലെ ഗാന്ധിയൻ സ്റ്റഡീസി െ ന്റയും, എൻ എസ് എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
പരിപാടിയിൽ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും വിദ്യാർഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കോളജ് പ്രിൻസിപ്പൽ ഡോ. ആർ.മധു ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സെമിനാറിൽ അധ്യാപകരായ പ്രഫ. അനന്ത കൃഷ്ണൻ, പ്രഫ.അരുൺ അരവിന്ദ്, പ്രഫ. പി. പ്രിയ, പ്രഫ. ഗംഗാ ബാബു, പ്രഫ. ജിഷാ ശശികുമാർ, പ്രഫ. സുധാ രാജീവ്,പ്രഫ. ടിക്കു സ്റ്റീഫൻ, പ്രഫ. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ വിഷയത്തെ ആസ്പദമാക്കി സ്കിറ്റും ലഹരിവിരുദ്ധ കവിതാലാപനവും ഉണ്ടായി. വിദ്യാർഥികൾ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.