കവിയരങ്ങും സാംസ്കാരിക സമ്മേളനവും നടത്തി
1571867
Tuesday, July 1, 2025 3:42 AM IST
കൊല്ലം : ഫ്രണ്ട്സ് തരംഗം ചവറ കലാ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ കവിയരങ്ങും സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനവും ആദരിക്കലും കടപ്പാക്കട കാമ്പിശേരി കരുണാകരൻ മെമ്മോറിയൽ ലൈബ്രറി ഹാളിൽ നടന്നു. കവി മണി കെ. ചെന്താപ്പുരിന്റെ അധ്യക്ഷതയിൽ കൂടിയ കവിയരങ്ങ് പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഫ്രണ്ട്സ് തരംഗം പ്രസിഡന്റ് ആസാദ് ആശീർവാദിന്റെഅധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനം കാഥികൻ പ്രഫ. വസന്തകുമാർ സാംബശിവൻ ഉദ്ഘാടനം ചെയ്തു.
സാബ് മുകുന്ദപുരം, ചവറ തുളസി, എസ്.ആർ.കെ പിള്ള, അഡ്വ വിജയമോഹൻ, ഡോ. ആശ്രാമം ഉണ്ണികൃഷ്ണൻ, ജോസ് ടൈറ്റസ്, മോഹൻ നിഖിലം, റോസ് ആനന്ദ്, പന്മന തുളസി, ശിവദാസൻ പെരുമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.
കവയിത്രി റസീന പത്തനാപുരത്തിന്റെ "സഹയാത്രിക" എന്ന കവിതാ സമാഹാരം കഥാകൃത്തും സംവിധായികയുമായ ഷജീല സുബൈദയ്ക്കു നൽകി വസന്തകുമാർ സാംബശിവനും, എൻ.എസ്.വിജയനും ചേർന്ന് പ്രകാശനം ചെയ്തു.