ച​വ​റ : പൊ​ന്മ​ന ഓ​ലം​തു​രു​ത്ത് സ്വ​ദേ​ശി​നി ര​ഞ്ജു​വി​ന് ഇ​ല​ക്‌ട്രിക് വീ​ൽ​ചെ​യ​ർ ന​ൽ​കി പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ സ്ഥാ​പ​ന​മാ​യ ച​വ​റ കെഎംഎംഎ​ൽ. ക​സ്റ്റ​മൈ​സ്ഡ് ഇ​ല​ക്‌ട്രിക് വീ​ൽ​ചെ​യ​ർ വീ​ട്ടി​ലെ​ത്തി സു​ജി​ത് വി​ജ​യ​ൻ​പി​ള്ള എം എ​ൽഎയാണ് കൈ​മാ​റി​യ​ത്.

നേ​ര​ത്തെ 2002-ൽ ​കെഎംഎംഎ​ൽ കൈ ​കൊ​ണ്ട് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന വീ​ൽ​ചെ​യ​ർ ര​ഞ്ജു​വി​ന് ന​ൽ​കി​യി​രു​ന്നു. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ആ ​വീ​ൽ​ചെ​യ​ർ ന​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ വീ​ൽ​ചെ​യ​ർ ന​ൽ​കി സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കു​ടും​ബം കെഎം എംഎ​ല്ലി​നെ സ​മീ​പി​ച്ച​ത്.

വീ​ൽ​ചെ​യ​ർ ല​ഭി​ച്ച​തോ​ടെ ര​ഞ്ജു​വും കു​ടും​ബ​വും കെ​എംഎംഎ​ല്ലി​ന് ന​ന്ദി അ​റി​യി​ച്ചു. പ​ണ്ട് സ്കൂ​ളി​ലേ​ക്ക് അ​മ്മ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​തൊ​ഴി​ച്ചാ​ൽ വീ​ടി​ന​ക​ത്ത് ത​ന്നെ ക​ഴി​യേ​ണ്ടി വ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ര​ഞ്ജു. ഇ​ത് തി​രി​ച്ച​റി​ഞ്ഞ കെഎംഎംഎ​ൽ സ​ഹാ​യ​വു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു.

പൊ​ന്മ​ന പ്ര​ദേ​ശം ഖ​ന​ന​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത​പ്പോ​ൾ ഓ​ലം തു​രു​ത്തി​ലേ​ക്ക് മാ​റി താ​മ​സി​ച്ച്‌ വ​രു​ന്ന പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി കു​ടും​ബ​മാ​ണ് ര​ഞ്ജു​വി​ന്‍റേത്.

കെഎംഎംഎ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​പ്ര​ദീ​പ്കു​മാ​ർ, സി ​എ​സ്‌ ആ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​റും എ​ച്ച് ഒ ​യു എ​ച്ച് ആ​റു​മാ​യ എം.​യു .വി​ജ​യ​കു​മാ​ർ, ചീ​ഫ് ഫി​നാ​ൻ​ഷ്യൽ ഓ​ഫീ​സ​റും സിഎ​സ്‌ആ​ർ ക​മ്മി​റ്റി അം​ഗ​വു​മാ​യ വി.​അ​നി​ൽ​കു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി. ​ഹ​രീ​ഷ്, ജൈ​സ​ൺ തോ​മ​സ്, എം. ​ടോ​ണി, പി ​ആ​ർ ഒ ​പി.​കെ. ഷ​ബീ​ർ, യൂ​ണി​യ​ൻ നേ​താ​ക്ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.