അഞ്ചലില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
1571647
Monday, June 30, 2025 6:08 AM IST
അഞ്ചല്‍ : എംഡിഎംഎയുമായി 25 കാരനെ അഞ്ചല്‍ പോലീസ് പിടികൂടി. അടൂര്‍ മേലോട്ടു സ്വദേശിയും ഏരൂര്‍ ആലഞ്ചേരിയില്‍ വാടകയ്ക്ക് താമസിച്ചുവന്ന നന്ദുകൃഷ്ണനാണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ അഞ്ചല്‍ പുനലൂര്‍ പാതയില്‍ മാവിളയില്‍ വച്ചാണ് നന്ദു കൃഷ്ണനെ പോലീസ് പിടികൂടുന്നത്.
പോലീസിനെ കണ്ടു കാറില്‍ ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും അഞ്ചല്‍ പോലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു.
കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ ആവശ്യക്കാര്‍ക്ക് ചില്ലറയായി മയക്കുമരുന്നു എത്തിക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യ പരിശോധനനടത്തി പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. അടിപിടി കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.