ച​വ​റ : ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല പ​ന്മ​ന കാ​മ്പ​സി​ലെ മ​ല​യാ​ള​വി​ഭാ​ഗം ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ.​വി.​ശി​വ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​

മ​ല​യാ​ള ക​വി​ത​യി​ലെ ഭാ​വു​ക​ത്വ പ​രി​ണാ​മം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഡോ. ​എ​സ് .നൗ​ഷാ​ദ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​വി​ത​യും ഞാ​നും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഷീ​ബ.​എം.​ജോ​ൺ, പ്രി​ൻ​സി, രാ​ജി​കൃ​ഷ്ണ ,തീ​ർ​ഥ, ജോ​ൺ​സ​ൺ ശൂ​ര​നാ​ട് ,ഷാ​ജി ഡെ​ന്നീ​സ്, അ​നി​ൽ ബാ​ബു, വി.​വി. ജോ​സ്,ഡോ. ​കെ.​ബി.​ശെ​ൽ​വ​മ​ണി, ഡോ.​എ.​എ​സ്.​പ്ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.