സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1571872
Tuesday, July 1, 2025 3:42 AM IST
കൊല്ലം: ഒ. മാധവൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പട്ടത്താനം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ജനറൽ സെക്രട്ടറി എം. മുകേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കെഎസ്എഫ്ഇ ചെയർമാൻ കെ .വരദരാജൻ അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ ഗീത ഡാർവിൻ, ശബരി എം നായർ, നിർമിതി തമ്പാൻ, ആതിര ് എന്നിവർ ക്യാമ്പ് നയിച്ചു . 118 പേർക്ക് സൗജന്യ ചികിത്സ നൽകി. ബാങ്ക് പ്രസിഡന്റ് എസ്. ആർ രാഹുൽ, ഒ.മാധവൻ ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ പി.കെ. സുധീർ, ജോ. സെക്രട്ടറി ശ്രീധർ ലാൽ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജ്കുമാർ, എം.മണികണ്ഠൻ, ആർ. വൈശാഖ്, ജി .സുമേഷ്, ഉദേഷ് ശർമ,ബാങ്ക് ഭരണസമിതി അംഗങ്ങൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.