കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു
1571706
Monday, June 30, 2025 10:32 PM IST
കൊല്ലം: ദേശീയ പാതയിൽ കല്ലമ്പലത്തിനു സമീപം വെയിലൂരിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പരവൂർ കൂനയിൽ സുലോചന നിവാസിൽ ശ്യാം (58), ഭാര്യ ഷീന (51) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 4.30നായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്യാം മരിച്ചു . പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ഷീന മരിച്ചത്. കൊല്ലം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ബസ്.
ദമ്പതികൾ പാരിപ്പള്ളിയിൽ നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്കാണ് പോയത്. കല്ലമ്പലം പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.