ലഹരിക്കെതിരേ കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ ബോധപൂർണിമ നടത്തി
1571649
Monday, June 30, 2025 6:25 AM IST
കൊട്ടാരക്കര: എപിജെ അബ്ദുൾ കലാം സാങ്കേതിക സര്‍വകലാശാലയുടെ കൊല്ലം, പത്തനംതിട്ട മേഖലയിലെ എൻഎസ്എസി െന്റ നേതൃത്വത്തില്‍ ബോധപൂർണിമ എന്ന പേരില്‍ കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ ലഹരിവിരുദ്ധ ദിനാചരണം നടന്നു.
മുനിസിപ്പല്‍ ചെയര്മാന് അഡ്വ. ഉണ്ണികൃഷ്ണ മേനോന് ഉദ്ഘാടനം നിര്‍വഹിച്ചു. റീജണല്‍ കോര്‍ഡിനേറ്റര്‍ പ്രഫ. എച്ച്.ഷെറോസ് അധ്യക്ഷത വഹിച്ചു. കൊല്ലം,പത്തനംതിട്ട ജില്ലകളിലെ വിവിധ എൻജിനിയറിംഗ് കോളജുകളില്‍ നിന്നായി ഇരുന്നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. കൊട്ടാരക്കര എന്‍ജിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. മനോജ് റേ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
യുകെഎഫ് കോളജ് അവതരിപ്പിച്ച ഫ്ലാഷ് മോബ്, പെരുമണ്‍ കോളജിന്റെ സോളോ ഡാന്‍സ്, പോസ്റ്റര്‍ പ്രദര്‍ശനം, സിഗ്നേച്ചര്‍ കളക്ഷന്‍ കാമ്പയിൻ, ലൈഫ് ഈസ് ബ്യുട്ടിഫുൾ സന്ദേശ പ്രചാരണം, ലഹരിവിരുദ്ധ പ്ലക്കാര്‍ഡുകളും പോസ്റ്ററുകളുമായി ബോധവത്കരണ റാലി തുടങ്ങിയ പരിപാടികള്‍ നടന്നു.
എൻഎസ്എസ് കൊല്ലം ജില്ലാ പ്രോഗ്രാം ഓഫീസര്‍ പ്രഫ. എസ്. രതീഷ്, പത്തനംതിട്ട ജില്ലാ പ്രോഗ്രാം ഓഫീസര്‍ പ്രഫ. ശ്രീദീപ, പ്രഫ. സുകന്യ, എസ്. അന്‍സിയ, പ്രഫ. രാഹുല്‍, പ്രഫ. ശ്രീലക്ഷ്മി എന്നിവർക്ക് പുറമെ വിവിധ കോളജുകളില്‍ നിന്നുള്ള എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരും വോളണ്ടിയര്‍ സെക്രട്ടറിമാരും ഏകോപനത്തില്‍ പങ്കാളികളായി.
സൈക്കോളജിസ്റ്റും കൗൺസിലറുമായ കെ. സി. പ്രവീണ്‍ ബോധവത്കരണ പ്രഭാഷണം നടത്തി. എക്സൈസ് ഇൻസ്പെക്ടർ ജിഞ്ചു ദാസ്, സോഷ്യല്‍ വര്‍ക്കര്‍ പത്മജന് എന്നിവര്‍ പ്രസംഗിച്ചു.