കൊ​ല്ലം: സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശീ​യ സ്റ്റാ​റ്റി​സ്റ്റി​ക്സ് ദി​നാ​ഘോ​ഷം ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ന്‍ സ്റ്റാ​റ്റി​സ്റ്റി​ക്സി​ന്‍റെ പി​താ​വാ​യ പ്ര​ശാ​ന്ത​ച​ന്ദ്ര മ​ഹ​ല​നോ​ബി​സി​ന്‍റെ ജ​ന്മ​ദി​ന​മാ​ണ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.

ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ. ​വി.​പി.​ജ​ഗ​തി​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്.​കി​ര​ണ്‍ അ​ധ്യ​ക്ഷ​നാ​യി.
സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​റ്റ​ര്‍​മാ​രാ​യ എം.​മോ​നി​ഷ, പി.​വി. ഏബ്രഹാം, എം.​എ​ല്‍ .ന​ഹാ​സ്, യു.​ചി​ന്തു, എ​ച്ച്.​സ​ബീ​ന എ​ന്നി​വ​ര്‍ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ മേ​ഖ​ല​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ സെ​മി​നാ​ര്‍ ന​യി​ച്ചു.

ജി​ല്ലാ സാ​മ്പ​ത്തി​ക സ്ഥി​തി വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ളി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​പ്പാ​ക്കി​യ 'മാ​ല​യി​ല്‍ പ​രു​ത്തി​യ​റ' നീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ വി​ല​യി​രു​ത്ത​ല്‍ പ​ഠ​ന റി​പ്പോ​ര്‍​ട്ട് ഡോ. ​വി.​പി.​ജ​ഗ​തി​രാ​ജും സീ​നി​യ​ര്‍ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍.സു​ഭാ​ഷും ചേ​ര്‍​ന്ന് പ്ര​കാ​ശ​നം ചെ​യ്തു.

ച​ട​ങ്ങി​ൽ ജി​ല്ലാ, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ളി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു. ഓ​ണ്‍​ലൈ​ന്‍ ക്വി​സ് മ​ത്സ​ര​വി​ജ​യി​ക​ളാ​യ ജീ​വ​ന​ക്കാ​ര്‍​ക്ക് സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി. റി​സ​ര്‍​ച്ച് ഓ​ഫീ​സ​ര്‍ കെ .​സു​രേ​ഷ്, സീ​നി​യ​ര്‍ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ .​ആ​ര്‍. സു​ഭാ​ഷ്, സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് ടി.​ഫ്‌​ളോ​റ​ന്‍​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.