കുണ്ടറ പള്ളിമുക്ക് റോഡിൽ വെള്ളക്കെട്ട് ; കാർ അപകടത്തിൽപ്പെട്ടു
1571654
Monday, June 30, 2025 6:25 AM IST
കുണ്ടറ : പള്ളിമുക്ക് റോഡിലെ വെള്ളക്കെട്ട് കാർ അപകടത്തിനിടയാക്കി.ക ുണ്ടറയിലെ പള്ളിമുക്ക് ഗുരുമന്ദിരം ജംഗ്ഷന് സമീപം ശനിയാഴ്ച രാത്രി ആയിരുന്നു അപകടം ഉണ്ടായത്.
കുണ്ടറ ഭാഗത്തു നിന്നും കൊട്ടാരക്കരക്ക് പോകുകയായിരുന്ന കാറി െ ന്റ മുന്നിൽ പോയ ലോറിയുടെ വേഗത മൂലം റോഡിൽ കെട്ടിനിന്ന വെള്ളം തെറിച്ച് കാറി െന്റ ഗ്ലാസിൽ വീണ് നിയന്ത്രണം വിട്ടതാണ് അപകട കാരണമായത്.
കാർ ഇലക്ട്രിക് പോസ്റ്റിലും തുടർന്ന് മതിലിലും ഇടിച്ചാണ് നിന്നത്. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ പള്ളിമുക്ക് നെടുംമ്പായിക്കുളം തുടങ്ങിയ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായത് നിത്യവും അപകടങ്ങൾ ഉണ്ടാക്കുകയാണ്.
നെടുമ്പായികുളത്തെ വെള്ളക്കെട്ടിനെ കുറിച്ച് കഴിഞ്ഞയാഴ്ച ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.