കൊ​ല്ലം : കോ​ട​തി സ​മു​ച്ച​യ നി​ര്‍​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ആ​കു​മെ​ന്ന് മ​ന്ത്രി കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി പു​രോ​ഗ​തി വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് അ​ദ്ദേ​ഹം നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​നും സ്ഥ​ല പ​രി​മി​തി​യു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നും പു​തി​യ കോ​ട​തി സ​മു​ച്ച​യം സ​ഹാ​യ​ക​മാ​കും. 100 കോ​ടി​യി​ല​ധി​കം​രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി 2026 മാ​ര്‍​ച്ചി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പു​തു​താ​യി വ​രു​ന്ന കോ​ട​തി​ക​ളും സ​മു​ച്ച​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കും.

നാ​ല് നി​ല​ക​ളി​ലാ​യി ഉ​യ​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ 17 കോ​ട​തി​ക​ളും 25 അ​നു​ബ​ന്ധ ഓ​ഫീ​സു​ക​ളും ഉ​ണ്ടാ​കും. കോ​ട​തി ഹാ​ള്‍, ചേം​ബ​ര്‍ ഏ​രി​യ, വെ​യി​റ്റി​ങ് എ​രി​യ, ഓ​ഫീ​സ് ഹാ​ള്‍ എ​ന്നി​വ​യാ​ണ് നി​ര്‍​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എം .​മു​കേ​ഷ് എം ​എ​ല്‍ എ, ​ഡെ​പ്യൂ​ട്ടി മേ​യ​ര്‍ എ​സ് .ജ​യ​ന്‍, ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ എ. ​കെ .സ​വാ​ദ്, എ ​ഡി എം ​ജി .നി​ര്‍​മ​ല്‍ കു​മാ​ര്‍, ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.