ലഹരിവിരുദ്ധ ദിനാചരണം
1571657
Monday, June 30, 2025 6:25 AM IST
കുളത്തൂപ്പുഴ : ചോഴിയക്കോട് അരിപ്പയിൽപട്ടിക വർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കുളത്തുപ്പൂഴയിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷൽ സ്കൂൾ അങ്കണത്തിൽ നടന്ന അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം സ്കൂൾ സീനിയർ സൂപ്രണ്ട് വി.സുരേഷ് കുമാർ നിർവഹിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ ഹയർ സെക്കൻഡറി വിദ്യാർഥി ശ്യാംചന്ദ്രൻ ചൊല്ലി കൊടുത്തു.
കൂടാതെ അധ്യാപകൻ എഫ്.എൽ. ബിനിൽകുമാറിന്റെ നേതൃത്വത്തിൽ മുരുകൻ കാട്ടാക്കടയുടെ കണ്ണട കവിതയുടെ ദൃശ്യാവിഷ്ക്കാരം, സ്കിറ്റ്, മൈം എന്നിവ വിദ്യാർഥികൾ അവതരിപ്പിച്ചു. കായിക അധ്യാപകൻ സ്റ്റാലിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേ സുംബ നൃത്തവും സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ പരിപാടികൾ തത്സമയ സംപ്രേക്ഷണം, 'അസംബ്ലി' ഹ്രസ്വ ചിത്രം എന്നിവയുടെ പ്രദർശനവും നടന്നു.
സ്കൂൾ മാനേജർ എസ്. ഷാഹിർ, സീനിയർ അസിസ്റ്റന്റ് എസ്.ബിനുകുമാർ ,അധ്യാപകരായ എച്ച്.ഹുസൈൻ, സ്മിത ബി ദാസ്, വി.ബി.നിത്യ, സന്തോഷ്, പി.ശ്രീജിത്ത്, വിദ്യാർഥികളായ കാർത്തികേയൻ, അശ്വിൻ, അക്ഷയ് ആനന്ദ്, ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു .
സ്കൂളിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഹ്രസ്വ ചിത്രം നിർമിച്ചു. വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർഥികളും അഭിനയിച്ച 'അസംബ്ലി ' എന്ന ഹ്രസ്വ ചിത്രം ആർ.ജെ. സജിനാണ് സംവിധാനം ചെയ്തത്. കേവലം രണ്ട് മണിക്കൂർ സമയമെടുത്താണ് ഹ്രസ്വ ചിത്രം നിർമിച്ചത്.