സായാഹ്ന സദസ് നടത്തി
1571870
Tuesday, July 1, 2025 3:42 AM IST
ചവറ : ബിജെപി തെക്കുംഭാഗം പഞ്ചായത്ത് സമിതി സായാഹ്ന സദസ് നടത്തി. മോദി സർക്കാരിന്റെ 11 വർഷത്തെ ഭരണ നേട്ടങ്ങൾ, കേരള വികസനത്തിൽ മോദി സർക്കാരിന്റെ പങ്ക്, കേരളം വീണ പതിറ്റാണ്ട് എന്നീ വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സായാഹ്ന സദസ് നടത്തിയത്.
വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് കൃഷ്ണപ്രിയ അധ്യക്ഷയായി . ജില്ലാ ഉപാധ്യക്ഷൻ വെറ്റമുക്ക് സോമൻ,മണ്ഡലം പ്രസിഡന്റ്് ബിന്ദു ബലരാമൻ, സന്തോഷ് കുമാർ, ശശി താമരാൽ, പഞ്ചായത്ത് ജനപ്രതിനിധി ഉണ്ണികൃഷ്ണപിള്ള,കൃഷ്ണകുമാർ, ശിവകുമാർ എന്നിവർ പ്രസംഗിച്ചു.
ബിജെപി തേവലക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലും സായാഹ്ന സദസ് നടത്തി. ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ സെക്രട്ടറി എസ് . വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ. സന്തോഷ് കുമാർ അധ്യക്ഷനായി .സെക്രട്ടറി തെക്കടം ഹരീഷ്, മണ്ഡലം പ്രസിഡന്റ് ബിന്ദു ബലരാമൻ, ഡോ.വിജയൻ, ഹരികൃഷ്ണൻ, എബി, അജയകുമാർ, തേവലക്കര രാജീവൻ, മധുസുദനൻ പിള്ള, ഹരികുമാർ എന്നിവർ പ്രസംഗിച്ചു .