പ്രവാസി ക്ഷേമനിധിയിൽ അംഗമാകാൻ സൗജന്യ ഓൺലൈൻ സേവനം
1571871
Tuesday, July 1, 2025 3:42 AM IST
ചാത്തന്നൂർ: പ്രവാസി ക്ഷേമനിധിയിൽ അംഗമാകാൻ സൗജ്യ ഓൺലൈൻ സേവനം ഇന്ന് ലഭ്യമാകും. ചാത്തന്നൂർ റീജണൽ സഹകരണ ബാങ്ക് ഹാളിൽ ഉച്ചകഴിഞ്ഞ് 2.30ന് ക്യാമ്പ് ആരംഭിക്കും.
വിദേശത്ത് രണ്ട് വർഷത്തിലധികമായി ജോലി ചെയ്തുവരുന്ന 60 വയസിന് താഴെയുള്ളവർ, വിദേശത്തുനിന്നും മടങ്ങിയെത്തി നാട്ടിൽ താമസിക്കുന്നവർ, കേരളത്തിന് പുറത്ത് ഇന്ത്യയിലെ അന്യസംസ്ഥാനങ്ങളിൽ സ്ഥിരം ജോലി ചെയ്യുന്നവർഎന്നിവർക്ക് ക്ഷേമനിധിയിൽ അംഗമാകാം. നിലവിൽ 3500 രൂപയാണ് പ്രതിമാസ ക്ഷേമ പെൻഷനായി ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രവാസികളായ 60 ശതമാനം പേരും ക്ഷേമനിധി അംഗങ്ങളാകാത്ത സാഹചര്യത്തിലാണ് കേരള പ്രവാസി ഫെഡറേഷൻ- ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന് ശേഷം വൈകുന്നേരം അഞ്ചിനു മ ണ്ഡലം കൺവൻഷൻ ജി. എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും . മെമ്പർഷിപ്പ് കാർഡ് വിതരണം ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ. ജി. എസ്. ലാലു നിർവഹിക്കും.