പ്രതിഭാസംഗമം നടത്തി
1571877
Tuesday, July 1, 2025 3:42 AM IST
കൊട്ടാരക്കര: കരിക്കം വൈഎംസിഎ പ്രതിഭാ സംഗമവും മോട്ടിവേഷൻ ട്രെയിനിംഗും വിജയാരവം -2025 വൈഎംസിഎ അഖിലേന്ത്യ ട്രഷറർ റെജി ജോർജ് ഇടയാറൻമുള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിച്ചു.സബ് റീജിയൻ ചെയർമാൻ ഡോ.എബ്രഹാം മാത്യു മുഖ്യപ്രഭാഷണവും ജനറൽ കൺവീനർ ഷിബു.കെ.ജോർജ് അവാർഡ് ദാനവും നടത്തി.
സെക്രട്ടറി എം.തോമസ്,പി.ജോൺ,പി.എം.ജി.കുരാക്കാരൻ,പി.വൈ.തോമസ്, പി.സി.ബാബുക്കുട്ടി, ടി.ജി.ലൂക്കോസ്,റെജി.പി.ഉമ്മൻ ഷാജി ജോൺ കോട്ടവിള,ലിഖിത മറിയം യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.