പ്രതിഭാ സംഗമം സംഘടിപ്പിച്ചു
1571656
Monday, June 30, 2025 6:25 AM IST
കുളത്തൂപ്പുഴ : കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന ജി ഉണ്ണികൃഷ്ണന്റെ നാലാമത് ചരമവാർഷികവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു.
ഏഴംകുളം, പതിനൊന്നാം മൈൽ കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്. ഇ. സഞ്ജയ് ഖാൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർഥികൾ, ആശാവർക്കർമാർ, ഹരികർമ സേന അംഗങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഏഴംകുളം വാർഡ് പ്രസിഡന്റ് മാത്യൂസ് സ്കറിയ അധ്യക്ഷത വഹിച്ചു. ഡി സിസി എക്സിക്യൂട്ടീവ് അംഗം പി. ബി. വേണുഗോപാൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. കെ. കുര്യൻ, പഞ്ചായത്ത് അംഗം സി.സുഭീലാഷ് കുമാർ,
ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ പ്ലാവിള ഷെരീഫ്, ഷണ്മുഖൻ പിള്ള, മുഹമ്മദ് ഫൈസൽ, സൈനംബീവി ഷിബു വർഗീസ്, എസ്. ശ്രീലത, സജിൻ നാസർ, ഐസക് പാപ്പച്ചൻ, ജോയ് മാക്കുളത്ത് തുടങ്ങിയവർ പ്രസംഗിച്ചു.