ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി 24 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍
1571658
Monday, June 30, 2025 6:25 AM IST
വലിയതുറ: ഒളിവില്‍ കഴിഞ്ഞിരുന്ന പിടിച്ചുപറി കേസിലെ പ്രതിയെ 24 വര്‍ഷങ്ങള്‍ക്കുശേഷം വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. ബീമാപളളി സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് ബീമാപള്ളി ആസാദ് നഗറില്‍നിന്നും അറസ്റ്റ് ചെയ്തത്.
പിടിച്ചുപറി കേസുമായി ബന്ധപ്പെട്ട് 2001-ല്‍ വലിയതുറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായിരുന്നു ഇയാള്‍. വിചാരണ തുടങ്ങുന്നതറിഞ്ഞു ഷാഫി നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. കഴിഞ്ഞദിവസം ബീമാപളളി ആസാദ് നഗറില്‍ എത്തിയതായി പോലീസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ഷാഫിയെ പിടികൂടിയത്.