അന്തർസംസ്ഥാന പാതയിൽ അപകടങ്ങൾ പതിവാകുന്നു
1571655
Monday, June 30, 2025 6:25 AM IST
കുളത്തൂപ്പുഴ :തിരുവനന്തപുരം - തെങ്കാശി അന്തർ സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവാകുന്നു. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും പരിഹാരം കാണാത്ത മലയോര ഹൈവേ ഉദ്യോഗസ്ഥരുടെ അനാസ്ഥക്കിടെ കഴിഞ്ഞ ദിവസവും അപകടം ഉണ്ടായി.
മൈലമൂട് ക്ഷേത്രത്തിനു സമീപം കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം. ഈ ഭാഗത്ത് സ്വകാര്യ ബസ് റോഡ് സൈഡിൽ തിരിക്കുമ്പോൾ സ്കൂട്ടറിൽ വരികയായിരുന്ന പോണ്ടിച്ചേരി സ്വദേശിയും മൈലമൂട് ഫാം ജീവനക്കാരനുമായ ഡയാൻ സിംഗ് വാഹനം നിർത്തി.
ഇതിനിടയിൽ അമിത വേഗതയിൽതിരുവനന്തപുരത്തുനിന്ന് വരികയായിരുന്ന കാർ സ്കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാരൻ റോഡിൽ തെറിച്ചു വീണു .
കൈയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ഡയാൻ സിംഗിനെ നാട്ടുകാർ ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രി എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.