വൈസ്മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് കൺവൻഷൻ നടന്നു
1571642
Monday, June 30, 2025 6:08 AM IST
കൊട്ടാരക്കര : വൈസ് മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്്ട് കൺവൻഷനും ഡിസ്ട്രിക്ട് ഗവർണർ സ്ഥാനാരോഹണവും റീജണൽ ഡയറക്ടർ അഡ്വ. ഡോ.തോമസ് കെ.ജോർജ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ അഡ്വ.തുളസീധരൻപിള്ള അധ്യക്ഷത വഹിച്ചു.
എൽആർഡി പ്രഫ.ജി. ജേക്കബ് ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. റീജണൽ സെക്രട്ടറി തോമസ് തരകൻ, എസ്.ഉദയകുമാർ, എൽ. തച്ചൻ, രാജുമോൻ ഏബ്രഹാം, പ്രഫ.പി.കെ. വർഗീസ്, കെ.കെ.കുര്യൻ, മാത്യു വർഗീസ്, കെ. ഒ.ജോൺസൺ,
അലക്സ് മാത്യു, ജോസഫ് ഗാമ, സജിൻ ഷാ, ഡോ.ജോബി വർഗീസ്, ജോർജ് പണിക്കർ, ജേക്കബ് മാത്യു കുരാക്കാരൻ, രാജൻ കോസ്മിക്, സൂസൻ ഫിലിപ്പ്, നിരഞ്ജൻ രഞ്ചു എന്നിവർ പ്രസംഗിച്ചു.
പ്രവർത്തന വർഷത്തെ ഡിസ്ട്രിക്ട് ഗവർണറായി ഓടനാവട്ടം ടൗൺ വൈസ് മെൻസ് ക്ലബിലെ എസ്. ഉദയകുമാർ സ്ഥാനമേറ്റു.